എന്നാല്‍ നിലവിൽ വെബ്സൈറ്റിൽ മെഹുൽ ചോക്സിക്കെതിരായി പുറപ്പെടുവിച്ച റെഡ് കോർണർ നോട്ടീസ് കാണാനില്ല. ചോക്സിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തതെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തെക്കുറിച്ച് കേസ് അന്വേഷണം നടത്തുന്ന സി ബി ഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ബാങ്ക് തട്ടിപ്പ് നടത്തി ഇന്ത്യ വിട്ട രത്നവ്യാപരിയാണ് മെഹുല്‍ ചോക്സി. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ താമസിക്കുകയായിരുന്ന ചോക്സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്തത്. ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ചോക്സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു.
ചോക്സിയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുമെന്ന് ഡൊമിനിക്ക അറിയിച്ചിരുന്നു. ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ചോക്സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. ചോക്സിയുടെ അഭിഭാഷകര്‍ ഇതിനെതിരെ രംഗത്ത് എത്തിയത്.